കമ്പനിയുടെ സമീപപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെ ടാറുണ്ട്. ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ സാധിക്കുന്നതിനു സംസ്ഥാന ജല അതോറിറ്റി വിതരണം നടത്തുന്ന കുടിവെള്ളം മതിയാകാറില്ല. കമ്പനിയു ടെ സാമൂഹ്യപ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി സമീപവാസികൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുജനാരോഗ്യ കേന്ദ്രം എന്നിങ്ങനെയുള്ള ഉപഭോ ക്താക്കളുടെ സൗകര്യാർത്ഥം പ്രത്യേക പൈപ്പുകൾ വഴി സൗജന്യമായി കുടി വെള്ളം നൽകി വരുന്നു. ഇത് വലിയൊരളവുവരെ പൊതുജനത്തിന്റെ കുടി വെള്ള ആവശ്യം സാധിതപ്രായമാക്കാറുണ്ട്.
വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്