English

ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ ജീവനക്കാർക്കായുള്ള ആരോഗ്യ-സുരക്ഷാ പ്രവർത്തനങ്ങൾ

ദി ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡിലെ ജീവനക്കാരായ ഞങ്ങൾ ജീവനക്കാരു ടേയും ഞങ്ങളുടെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റു ഓരോ രുത്തരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാ ണ്. താഴെ രേഖപ്പെടുത്തിയിട്ടുള്ളവയിലുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളിലൂടെ തൊഴിൽ രംഗത്തു ആരോഗ്യവും സുരക്ഷയും ഞങ്ങൾ ലക്ഷ്യംവയ്ക്കുന്നു:

  • ആരോഗ്യ-സുരക്ഷാ രംഗത്തെ നിയമങ്ങൾ, നിയന്ത്രണങ്ങൾ, ആവശ്യങ്ങൾ എന്നിവയിലുള്ള ജാഗരൂകത
  • തൊഴിൽമേഖലയിലെ ആരോഗ്യവും സുരക്ഷയും ഫലപ്രദമായി നടപ്പാ ക്കാൻ അവശ്യം വേണ്ട വിഭവങ്ങൾ സജ്ജമാക്കൽ
  • ദേശീയ സുരക്ഷാ സമിതിയുടെ കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തി ലുള്ള പരിശീലന പരിപാടികളിലൂടെ ജീവനക്കാരെ ബോധവൽക്കരിക്കൽ
  • ജീവനക്കാരുടെ തിരഞ്ഞെടുക്കലിലും വിന്യസിക്കലിലും ആരോഗ്യത്തിനും സുരക്ഷയ്ക്കും നൽകുന്ന അർഹമായ ഗൗരവം
  • വൈദ്യചികിത്സാ ക്യാമ്പുകൾ സംഘടിപ്പിക്കൽ
  •  

ദേശീയ സുരക്ഷാ ദിനം:

റ്റി സി എൽ ദേശീയ സുരക്ഷാ സമിതിയിൽ അംഗമാണ്. എല്ലാ വർഷവും ദേ ശീയ സുരക്ഷാ ദിനമായ മാർച്ച് 4 നു മാനേജിങ് ഡയറക്ടറോ സുരക്ഷാ കമ്മിറ്റി ചെയർമാനോ കമ്പനി പരിസരത്തു സുരക്ഷാ പതാക ഉയർത്തുന്നു. തദവസരത്തിൽ തൊഴിൽമേഖലയിലെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ചു കമ്പനി മെഡിക്കൽ ഓഫീസർ ജീവ നക്കാരെ അഭിസംബോധനചെയ്തുകൊണ്ടു സംസാരിക്കാറുണ്ട്. വർഷംതോറും ദേശീയ സുരക്ഷാ സമിതിയുടെ കേര ളാ ഘടകത്തിന്റെ ആഭിമുഖ്യത്തിലുള്ള സുരക്ഷാ ദിനാഘോഷങ്ങളിൽ കമ്പനി സജീവമായി പങ്കെടുക്കാറുണ്ട്.

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്