വിവിധതരം വൃക്ഷങ്ങളും പാഴ്മരങ്ങളും അടങ്ങുന്ന കമ്പനിവക 54 ഏക്ക റിലെ സമൃദ്ധമായ ഹരിതാഭ പരിരക്ഷിച്ചുപോരുന്നുണ്ട്. ഞങ്ങളുടെ ഉൽപ്പാദ ന പ്രവർത്തനങ്ങളും നടപടികളും തികച്ചും പരിസ്ഥിതി സൗഹൃദങ്ങളാണ്. വികസനത്തിന്റെ നിലനിൽപ്പിന് നിർണ്ണായകമായ പ്രാധാന്യമാണ് ആരോഗ്യക രമായ പരിസ്ഥിതിക്കുള്ളതെന്നു റ്റി സി എൽ കണക്കാക്കുന്നു. 1980 മുതൽ തു ടർച്ചയായി ഞങ്ങൾ കമ്പനി പരിസരത്തു വിവിധയിനം മരങ്ങൾ നടാറുണ്ട്. ലോക പരിസ്ഥിതി ദിനഘോഷങ്ങളുടെ ഭാഗമായി പലതരം ചെടികളും വൃക്ഷ ത്തൈകളും നട്ടുകൊണ്ട് ഈ പ്രവർത്തനങ്ങൾ തുടർന്നു പോരുന്നു.
വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്