വിവരാവകാശ നിയമം 2005 |
|
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ |
ശ്രീമതി. സുജ സൂസൻ മാത്യു, മാനേജര്‍ (പേഴ്സണൽ & അഡ്മിനിസ്ട്രേഷൻ) ( 9496436686 ) |
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ |
ശ്രീ. ഹരികൃഷ്ണൻ എം ( 7012667857 )
|
അപ്പീൽ അധികാരി:
|
ശ്രീ സജി എ.ജെ., ഡെപ്യൂട്ടി ജനറൽ മാനേജർ - കമ്പനി സെക്രട്ടറി, ( 9446293728 ) |
വിവരാവകാശ നിയമം 2005 പ്രകാരം വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കാനുള്ള നടപടിക്രമം |
|
സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി)ന.540/2007/ജിഎഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: “സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ൻറെ (c) യും (d) യും വകുപ്പുകളനുസരിച്ചുള്ള തുക ആ പൊതുസ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്‌ക്കേണ്ടതാണ്”. വകുപ്പുകൾ (c) യും (d) യും താഴെ വ്യക്തമാക്കിയിരിക്കുന്നു: (c) - അതാതു സാഹചര്യമനുസരിച്ചു പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ കാര്യാലയത്തിൽ രസീതനുസരിച്ചു തുക അടച്ചുകൊണ്ട് അഥവാ (d) - പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ ലഭ്യമാകുംവിധം ഡിഡി / ചെക്ക് / പേ ഓഡർ മുഖേന മേൽപ്പറഞ്ഞ സർക്കാർ ഉത്തരവിന്റെ വെളിച്ചത്തിൽ വിവരാവകാശ നിയമം 2005 പ്രകാരം ഉള്ള അപേക്ഷകൾ അറിയാനുള്ള അവകാശം (തുകയും വിലയും) ചട്ടങ്ങൾ 2006 ന്റെ (c) യും (d) യും വകുപ്പുകൾ പ്രകാരം അടച്ച അപേക്ഷാ തുകയല്ലാതെ കോർട്ട് ഫീ സ്റ്റാമ്പുകൾ, പോസ്റ്റൽ ഓർഡറുകൾ, ട്രഷറി ചലാൻ എന്നിവ വിവരാവകാശ നിയമം 2005 പ്രകാരം ഉള്ള അപേക്ഷ കളുടെ അപേക്ഷാ തുകയായി സ്വീകരിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിക്കുന്നു |