English

മെസ്സേർസ് കേരളാ മിനറൽസ് & മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) നു വേണ്ടിയുള്ള ധാതുമണൽ ഖനനം

മെസ്സേർസ് കേരളാ മിനറൽസ് & മെറ്റൽസ്  ലിമിറ്റഡ് (കെഎംഎംഎൽ) ധാതുമണൽ (അവരുടെ ഉൽപ്പാദനത്തിനായുള്ള പ്രധാ ന അസംസ്കൃതവസ്തുവായ ഇൽമനൈറ്റ് മണൽ) കായംകുളത്തെ അഴീക്കൽ അഴിമുഖത്തുനിന്നു ഖനനം ചെയ്‌തെടുക്കുന്ന ജോലി ഞങ്ങളെയാണ്  ഏൽപ്പിച്ചത്.  ഈ ജോലിയോടൊപ്പം അഴീക്കൽ മൽസ്യബന്ധന തുറമുഖം ആഴം കൂട്ടുന്ന ജോലിയും കെഎംഎംഎൽ നൽകിയ സമയക്രമ പട്ടിക പ്രകാരം സമയബന്ധിതമായിത്തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.  

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്