English

കല്ലാർകുട്ടി-അയ്യപ്പൻകോവിൽ ജലസംഭരണിയിൽ നിന്ന് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലി

കല്ലാർകുട്ടി-അയ്യപ്പൻകോവിൽ ജലസംഭരണിയുടെ പതിവു അറ്റകുറ്റപ്പണി ചെയ്യുന്നതിന്റെ ഭാഗമായി ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലി റ്റി സി എൽ നെ ഏൽപ്പിക്കാൻ ഇതു സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിട്ടുണ്ട്. തൽസംബന്ധമായ പ്രവൃത്തി രൂപരേഖ തയ്യാറാക്കലും ഊറൽ മണ്ണിന്റെ വ്യാപ്‌തിനിർണ്ണയവും പുരോഗമിക്കുന്നു. അവ തീർന്നാലുടൻ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്