English

ആക്കുളം കായലിന്റെ പാരിസ്ഥിതിക പുനരുജ്ജീവനം

ആക്കുളം തടാകത്തിന്റെ രൂ.29.35 കോടി ചെലവു കണക്കാക്കുന്ന പാരിസ്ഥിതിക പുനരുജ്ജീവന പദ്ധതി, ജലസേചന, തീര ദേശ ഗതാഗത, ഉൾനാടൻ ജലഗതാഗത ഡയറക്ടറേറ്റ് കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ട്.

(അ) കായലിന്റെ ആഴം കൂട്ടൽ

ഏതാണ്ട് 4.05 ലക്ഷം ച.മീറ്റർ കണക്കാക്കുന്ന പായൽ മാറ്റിയശേഷം കായലിൽ അടിഞ്ഞുകൂടിയിട്ടുള്ള 6.35 ലക്ഷം ക്യൂ.മീറ്റർ ചെളി ഡ്രെഡ്ജർ ഉപയോഗിച്ചു നീക്കം ചെയ്ത് കായലിനു 1.5 മീറ്റർ ആഴം വർദ്ധിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

(ആ) പാർശ്വസംരക്ഷണവും സൗന്ദര്യവൽക്കരണവും

ഈ പദ്ധതിപ്രകാരം കായലിന്റെയും കരഭാഗത്തിന്റെയും ഉദ്ദേശം 4200 മീറ്റർ നീള ത്തിൽ സംരക്ഷണഭിത്തി നിർമ്മിച്ച് നട പ്പാത പണിതു നടപ്പാതയിൽ തമ്മിൽ കൊളുത്തുന്ന തറയോട് (interlocking tiles) വിരിക്കേണ്ടതുണ്ട്.

ആക്കുളം പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണ്.

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്