English

ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ ഉൽപ്പന്നങ്ങൾ

വേമ്പനാട് വാൾ പുട്ടി

വേമ്പനാട് വൈറ്റ് സിമന്റ് അടിസ്ഥാനഘടകമായ ഉണങ്ങിയ പൊടിയാണ് വേമ്പനാട് വാൾ പുട്ടി. വേമ്പനാട് വൈറ്റ് സിമന്റിൽ മഗ്നീഷ്യം ഓക്‌സൈഡ് വളരെ കുറവായ തി നാൽ സിമന്റ് തേച്ച ഭിത്തികളിലും മുകൾത്തട്ടിലും ഉപയോഗിക്കുന്ന വേമ്പനാട് വാൾ പുട്ടി കൂടുതൽ ഈട് ഉറപ്പു നൽകുന്നു, അധികപ്രതലം ആവരണം ചെയ്യുന്നു, മിനുസമു ള്ള ഭിത്തി വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ മറ്റുൽപ്പന്നങ്ങളെപ്പോലെ തന്നെ ഇതിന്റെ കാര്യത്തിലും ഗുണമേന്മയിൽ കണിശമായ നിലവാരം പുലർത്തുന്നു. പുതിയ പ്രതല ത്തിൽ വേമ്പനാട് വാൾ പുട്ടി ഉപയോഗിക്കുന്നതിനു മുൻപായി ഒന്നോ രണ്ടോ തവണ വേമ്പനാട് വൈറ്റ് സിമന്റ് പൂശാൻ ശുപാർശ ചെയ്യുന്നു. എന്നിരുന്നാലും പുതുതായി തേച്ച പ്രതലങ്ങളിലും വേമ്പനാട് വാൾ പുട്ടി ഉപയോഗിക്കാവുന്നതാണ്.

 

വേമ്പനാട് വാൾ പുട്ടിയുടെ ശ്രദ്ധേയമായ യോഗ്യതകൾ


1. കാലം തെളിയിച്ച വേമ്പനാട് വൈറ്റ് സിമന്റ് ആണ് ഞങ്ങളുടെ വാൾ പുട്ടിയുടെ അടിസ്ഥാനഘടകം.
2. ഉൽപ്പാദനപ്രക്രിയയിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ വളരെ കർശനമായ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോ കുന്നത്. 
3. ഗുണമേന്മയാണ്‌ ഞങ്ങളുടെ കമ്പനി ഉൽപ്പന്നങ്ങളുടെ തെളിവ്.
4. ഇതിന്റെ ചേരുവകളുടെ ക്രമീകരണം അദ്വിതീയമാണ്.
5. ഇതുപയോഗിച്ചു കമ്പോളത്തിൽ ലഭ്യമായ മറ്റേതൊരു 'ഡ്രൈ വാൾ പുട്ടി യേക്കാളും' അധികപ്രതലം ആവര ണം ചെയ്യാനാവും.
6. വേമ്പനാട് വൈറ്റ് സിമന്റിന്റെ ശക്തിയിൽ അധിഷ്ടിതമാണ് വേമ്പനാട് വാൾ പുട്ടിയുടെ ഒട്ടിപ്പിടിക്കാനുള്ള കഴിവ്.

വേമ്പനാട് വൈറ്റ് സിമന്റിൽ മഗ്നീഷ്യം ഓക്‌സൈഡ് വളരെ കുറവായതിനാൽ വേമ്പനാട് വാൾ പുട്ടിക്ക്‌ ഈടു കൂടുതലാണ്

 

ഇത് 40 കി., 20 കി., 5 കി., 1 കി. പാക്കറ്റുകളിൽ ലഭ്യമാണ്.

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്